ഐപിഎല്‍ ഇന്ത്യയില്‍ തന്നെ, മാര്‍ച്ച് 23നു ആരംഭിയ്ക്കും

ഐപിഎല്‍ 2019 മാര്‍ച്ച് 23നു ആരംഭിയ്ക്കും. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വരുന്ന കാലമാണെങ്കിലും ഇന്ത്യയില്‍ തന്നെ ടൂര്‍ണ്ണമെന്റ് നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഐപിഎലിന്റെ 12ാമത്തെ പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. ഇലക്ഷന്‍ തീയ്യതികള്‍ പ്രഖ്യാപിച്ച ശേഷം മാത്രമേ ഐപിഎല്‍ മത്സരങ്ങളുടെ വേദിയും തീയ്യതിയും പ്രഖ്യാപിക്കുകയുള്ളു.

പതിവു ശൈലിയായ ഹോം-എവേ രീതിയില്‍ നിന്ന് മാറി ഇലക്ഷന്‍ അനുസരിച്ച് ഒരു ഘട്ടം മത്സരങ്ങള്‍ ഒരു പട്ടണത്തില്‍ നടത്തുന്ന രീതിയാവും ഇത്തവണത്തേതെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.

Previous articleബാറ്റ് ചെയ്യുവാന്‍ ഇഷ്ടം മൂന്നാം നമ്പര്‍, ലക്ഷ്യവും അത് തന്നെ
Next articleകാരബാവോ കപ്പ് ഫൈനലിൽ ടോട്ടൻഹാം – ചെൽസി പോരാട്ടം