ഐ.പി.എല്ലിൽ ടീമുകളുടെ എണ്ണം കൂടും

ഐ.പി.എല്ലിലെ ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് പത്ത് അവൻ സാധ്യത. പുതിയ ടീമുകളെ സ്വന്തമാക്കുന്നതിനായി ഇന്ത്യയിലെ മൂന്ന് പ്രമുഖ കോർപ്പറേറ്റുകൾ രംഗത്തുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദിൽ നിന്നുള്ള അദാനി ഗ്രൂപ്പ്, പൂനെയിൽ നിന്നുള്ള സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ്. ഐ.എസ്.എല്ലിൽ ജംഷഡ്‌പൂർ എഫ്.സി ഉടമകളായ ടാറ്റ ഗ്രൂപ്പ് എന്നിവരാണ് പുതിയ ടീമിനായി രംഗത്തുള്ളത്.

2020ൽ പുതിയ ടീമുകളെ ഉൾപ്പെടുത്താനും 2021 സീസൺ മുതൽ ഐ.പി.എല്ലിൽ കളിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. നേരത്തെ വാതുവെപ്പ് വിവാദങ്ങളുമായി ബന്ധപ്പെട്ട രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിങ്സിനെയും ഐ.പി.എല്ലിൽ നിന്ന് വിലക്കിയപ്പോൾ താത്കാലികമായി രണ്ടു ടീമുകളെ ഐ.പി.എല്ലിൽ എടുത്തിരുന്നു. റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സും ഗുജറാജ് ലയൺസുമായിരുന്നു പുതിയ രണ്ടു ടീമുകൾ. ഇതിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന്റെ ഉടമകളായിരുന്ന സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പ് പൂനെയിൽ നിന്ന് ടീമിനെ സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

2011ൽ ഐ.പി.എല്ലിൽ ടീമുകളുടെ എണ്ണം 10 ആയി വർദ്ധിപ്പിച്ചെങ്കിലും വിവാദങ്ങളെ തുടർന്ന് വീണ്ടും 8 ടീമുകൾ ആക്കുകയായിരുന്നു.

Loading...