
ഐപിഎല്ലിൽ ആദ്യം ബാറ്റ് ചെയ്ത റൈസിംഗ് പൂനെ സൂപ്പർ ജയൻറ്സ്
ആറു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തു. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെൽ പുനയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിവോ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരവും റൈസിംഗ് പൂനെ സൂപ്പർ ജയൻറ്സ് ബാറ്റ്സ്മാനുമായ ബെൻ സ്റ്റോക്സ് ആദ്യ അർദ്ധശതകം തികയ്ച്ചു. 32 പന്തുകളിൽ നിന്നും 3 സിക്സും 2 ഫോറം അടിച്ചാണ് 50 റൺസ് എടുത്തത്. പൂനെയ്ക്ക് വേണ്ടി മനോജ് തിവാരി 40* (23), സ്റ്റീവൻ സ്മിത്ത് 26 (27) റൺസും എടുത്തു. മുൻ പൂനെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി 5 (11) റൺസ് എടുത്തു പുറത്തയി. രഹാനെ 19 (15) ഡാനിയേൽ ക്രിസ്റ്റൻ 17 (8) റൺസും എടുത്തു. പഞ്ചാബിന് വേണ്ടി സന്ദീപ് ശർമ്മ 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അക്സർ പട്ടേൽ,നടരാജൻ,മർക്കസ് സ്റ്റോയിനിസ്,സ്വപ്നിൽ സിങ്, എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി.