ഐ പി എൽ തൽക്കാലം നടക്കില്ല, ടൂർണമെന്റ് മാറ്റിവെക്കാൻ തീരുമാനം

കൊറൊണ വ്യാപിക്കുന്ന അവസരത്തിൽ ഐ പി എൽ ടൂർണമെന്റ് തൽക്കാലം നടത്തേണ്ടതില്ല എന്ന് ബി സി സി ഐ തീരുമാനിച്ചു. നേരത്തെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ഐ പി എൽ പക്ഷെ കൊറൊണ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ പടരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുന്നതാണ് നല്ലതെന്ന് ബി സി സി ഐ തീരുമാനം എടുക്കുകയായിരുന്നു.

മാർച്ച് 29മായിരുന്നു ഐ പി എൽ ആരംഭിക്കേണ്ടിയിരുന്നത്. പുതിയ തീരുമാന പ്രകാരം അത് ഏപ്രിൽ 15നേക്ക് നീട്ടി. പക്ഷെ അപ്പോഴും കൊറൊണയുടെ സ്ഥിതികഗതികൾ വിലയിരുത്തി മാത്രമെ മത്സരം നടത്തുകയുള്ളൂ. ഇന്ന് ഡെൽഹിയിൽ ഐ പി എൽ നടത്താൻ പറ്റില്ല എന്ന് ഡെൽഹി ഗവണ്മെന്റ് അറിയിച്ചിരുന്നു.

ജനങ്ങളുടെയും താരങ്ങളുടെയും ആരോഗ്യം കണക്കിൽ എടുത്താൻ ഈ തീരുമാനങ്ങൾ എന്ന് ബി സി സി ഐ വ്യക്തമാക്കി.

Previous articleയുവതാരം ആസിഫ് ഖാന് മുംബൈ സിറ്റിയിൽ പുതിയ കരാർ
Next articleസൗരാഷ്ട്ര ചാമ്പ്യൻസ്!! രഞ്ജി ട്രോഫി കിരീടം ആദ്യമായി സൗരാഷ്ട്രയ്ക്ക് സ്വന്തം