ലോക്ക് ഡൗൺ നീളുന്നതോടെ ഐ.പി.എല്ലും അനിശ്ചിതമായി നീളും

ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടാൻ തീരുമാനമായതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിതമായി നീളുമെന്ന് ഉറപ്പായി. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ കേന്ദ്ര സർക്കാർ 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പൂർണമായും നിയന്ത്രണവിദേയമാവാത്തതോടെ കേന്ദ്ര സർക്കാർ നിലവിലുള്ള ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിരുന്നു.

ഇതോടെ ഏപ്രിൽ 15ലേക്ക് മാറ്റിവെച്ചിരുന്ന ഐ.പി.എൽ നീളുമെന്ന് ഉറപ്പായി. ഏപ്രിൽ 13ന് സൗരവ് ഗാംഗുലി ടീം ഉടമകളുമായി ചർച്ചകൾ നടത്തിയതിന് ശേഷം ഐ.പി.എല്ലിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക സർക്കാരുകൾ നേരത്തെ തന്നെ ലോക്ക് ഡൗൺ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐ.പി.എൽ റദ്ധ് ചെയ്യുകയാണെങ്കിൽ ബി.സി.സി.ഐക്ക് 3000 കോടി രൂപയുടെ നഷ്ട്ടം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഐ.പി.എൽ സെപ്റ്റംബർ മാസത്തിൽ നടത്താനുള്ള സാധ്യതകളും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.

Previous article“റോമയുടെ പരിശീലകൻ ആയി തിരിച്ചെത്തും” – ഡി റോസി
Next articleഅക്തറിന്റെ സ്പെല്‍ അവസാനിക്കുവാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു – പൊള്ളോക്ക്