ഐ പി എല്ലിൽ 5000 എന്ന നാഴികല്ല് പിന്നിട്ട് രോഹിത് ശർമ്മ, മൂന്നാമത്തെ താരം മാത്രം

20201001 200233
- Advertisement -

രോഹിത് ശർമ്മ ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബിന് എതിരായ മത്സരത്തിൽ ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. ഐ പി എല്ലുൽ 500 റൺസ് എന്ന നേട്ടത്തിലാണ് രോഹിത് ശർമ്മ ഇന്ന് എത്തിയത്. 5000 റൺസ് ഐ പി എല്ലിൽ നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് രോഹിത്. നേരത്തെ സുരേഷ് റെയ്ന, വിരാട് കോഹ്ലി എന്നിവർ ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്. 187 ഇന്നിങ്ങുകളിൽ നിന്നാണ് രോഹിത് ശർമ്മയുടെ ഈ നേട്ടം.

വിരാട് കോഹ്ലി 157 മത്സരങ്ങളിൽ നിന്നും സുരേഷ് റെയ്ന 173 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടത്തിൽ എത്തിയത്. 5430 റൺസുമായി വിരാട് കോഹ്ലി ആണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് ഉള്ള താരം. സുരേഷ് റെയ്നക്ക് 5368 റൺസും ഉണ്ട്. ഇവരെ രണ്ട് പേരെയും മറികടക്കുക ആകും രോഹിത് ശർമ്മയുടെ ഇനിയുള്ള ലക്ഷ്യം.

Advertisement