നില നിര്‍ത്താം അഞ്ച് താരങ്ങളെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക്

- Advertisement -

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താമെന്ന പുതിയ നിയമവുമായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. ലേലത്തിനു മുമ്പോ റൈറ്റ് ടു മാച്ച്(Right to Match) രീതിയോ ഉപയോഗിച്ചാണ് ഈ അഞ്ച് താരങ്ങളെ നിലനിര്‍ത്താവുന്നത്. എന്നാല്‍ ഒരു സാധ്യത ഉപയോഗിച്ച് മൂന്നില്‍ കൂടുതല്‍ താരങ്ങളെ നിലനിര്‍ത്താനാകില്ല എന്നും നിയമമുണ്ട്.

മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ, രണ്ട് വിദേശ താരങ്ങളെയോ 2 അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളെയോ ഇത്തരത്തില്‍ ടീമില്‍ നിലനിര്‍ത്താം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement