ഐ പി എല്ലിലെ ഏറ്റവും മോശം തുടക്കം എന്ന റെക്കോർഡിട്ട് കോഹ്ലിയും സംഘവും

- Advertisement -

ഐ പി എല്ലിലെ മോശം കാര്യങ്ങൾ ഒക്കെ തങ്ങളുടെ പേരിലാക്കുന്ന പതിവുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയൊരു നാണക്കേട് കൂടി. ഐ പി എല്ലിൽ ഒരു സീസൺ തുടക്കത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തോൽവികൾ എന്ന റെക്കോർഡാണ് ആർ സി ബി ഇന്ന് കുറിച്ചത്. ഇന്ന് ഡെൽഹി കാപിറ്റൽസിനോടേറ്റത് ഈ സീസണിലെ ആർ സി ബിയുടെ തുടർച്ചയായ ആറാം തോൽവി ആയിരുന്നു.

ഇതോടെ ഡെൽഹിയുടെ പഴയ റെക്കോർഡിനൊപ്പം ആർ സി ബി എത്തി. 2013ൽ ആയിരുന്നു ഡെൽഹി ഡെയർഡെവിൾസ് ഒരു സീസൺ തുടക്കത്തിൽ തന്നെ ആറു മത്സരങ്ങൾ തുടർച്ചയായി തോറ്റത്. ആർ സി ബി ഇനി അടുത്ത കളിയിൽ കൂടെ തോറ്റാൽ ഈ നാണക്കേടിന്റെ ചരിത്രം ആർ സി ബിയുടെ മാത്രമാകും.

സീസൺ തുടക്കത്തിലെ ഏറ്റവും കൂടുതൽ തോൽവികൾ;

6 – Delhi Daredevils (2013)
6 – Royal Challengers Bangalore (2019) *
5 – Deccan Chargers (2012)
5 – Mumbai Indians (2014)
4 – Mumbai Indians (2008)
4 – Mumbai Indians (2015)

Advertisement