ഐപിഎല്ലിലെ അത്യപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് താരം

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്യപൂർവ്വമായ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്. ഒരു ഐപിഎൽ മത്സരത്തിൽ നാല് കാച്ചുകൾ നേടുന്ന ഫീൽഡർ എന്ന നേട്ടമാണ് ഡുപ്ലെസിസ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഈ നേട്ടം നേടുന്ന ആറാമത്തെ താരമാണ് ഡുപ്ലെസിസ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്ക് എന്നിവരെയാണ് ഡുപ്ലെസിസ് പവലിയനിലേക്ക് പറഞ്ഞയച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍, ജാക്ക് കാലിസ്, രാഹുല്‍ തേവാട്ടിയ, ഡേവിഡ് മില്ലര്‍, ഡേവിഡ് വാർണർ എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Advertisement