വമ്പൻ ബൗളിങ്ങുമായി കൊൽക്കത്ത, ആർ.സി.ബി തകർന്നടിഞ്ഞു

Prasidh Krishna Virat Kohli Out

ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ആർ.സി.ബിക്ക് വമ്പൻ തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ആർ.സി.ബിയുടെ ബാറ്റിംഗ്. കൊൽക്കത്ത ബൗളർമാർ ആർ.സി.ബി ബാറ്റ്സ്മാൻമാരെ അനായാസം പുറത്താക്കിയപ്പോൾ അവരുടെ ഇന്നിംഗ്സ് 19 ഓവറിൽ 92 റൺസിന് അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി 5 റൺസ് എടുത്ത് പുറത്തായപ്പോൾ 22 റൺസ് എടുത്ത ദേവ്ദത്ത് പടിക്കൽ ആണ് ആർ.സി.ബിയുടെ ടോപ് സ്‌കോറർ. ശ്രീകാർ ഭരത് 16 റൺസും ഗ്ലെൻ മാക്‌സ്‌വെൽ 10 റൺസും ഹർഷൻ പട്ടേൽ 12 റൺസ് എടുത്തും എടുത്ത് പുറത്തായി. കൊൽക്കത്തക്ക് വേണ്ടി വരുൺ ചക്രവർത്തിയും ആന്ദ്രേ റസ്സലും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ലോക്കി ഫെർഗുസൺ 2 വിക്കറ്റ് വീഴ്ത്തി.

Previous articleIPL 2021: വിരാട് കോഹ്‌ലിക്ക് ഐ.പി.എല്ലിൽ ചരിത്ര നേട്ടം
Next articleപാകിസ്ഥാൻ പര്യടനത്തിൽ നിന്നു പിന്മാറി ഇംഗ്ലണ്ടും