ടി20യിൽ ചരിത്രമെഴുതാനൊരുങ്ങി വിരാട് കൊഹ്ലി

46da1737c56c2d4bd3449992879a1019 Original
Credit: Twitter

ടി20യിൽ ചരിത്രമെഴുതാനൊരുങ്ങി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ വിരാട് കൊഹ്ലി. 71 റൺസ് മാത്രം അകലെയാണ് വിരാട് കൊഹ്ലിക്ക് മറ്റൊരു റെക്കോർഡ്‌. ടി20യിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡാണ് കൊഹ്ലിയെ കാത്തിരിക്കുന്നത്. ഇന്നാ നേട്ടം സ്വന്തമാക്കിയാൽ ലോകത്ത് ടി20യിൽ പതിനായിരം റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായും മാറും കൊഹ്ലി.

ടീം ഇന്ത്യക്കും ഡൽഹിക്കും ആർസിബിക്കും വേണ്ടി 311 മാച്ചുകളിൽ നിന്ന് 133.95 സ്ട്രൈക്ക് റേറ്റിൽ 9929 റൺസുകളാണ് വിരാട് കൊഹ്ലി അടിച്ച് കൂട്ടിയത്. അതിൽ അഞ്ച് സെഞ്ചുറികളും 72 അർദ്ധ സെഞ്ചുറികളുമുണ്ട്. ടി20 ക്രിക്കറ്റിൽ യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗെയ്ലാണ് 446 മാച്ചുകളിൽ നിന്നും 14,261 റൺസുകൾ എടുത്ത് ഒന്നാമതുള്ളത്. മറ്റൊരു വെസ്റ്റ് ഇൻഡീസ് താരമായ പൊള്ളാർഡ് 561 മത്സരങ്ങളിൽ നിന്നും 11,159 റൺസുമായുണ്ട്. 436‌മത്സരങ്ങളിൽ നിന്നും 10,808 റൺസുമായി പാക് താരം ഷോയബ് മാലികും നാലാമത് 304 മത്സരങ്ങളിൽ നിന്നും 10,017 റൺസുമായി ഡേവിഡ് വാർണറുമാണുള്ളത്. ഐപിഎല്ലിൽ 199 മത്സരങ്ങളിൽ നിന്നും 6076 റൺസുമായി വിരാട് കൊഹ്ലിയാണ് ടോപ്പ് സ്കോറർ‌.

Previous articleആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് വേതനം വർധിപ്പിച്ച് ബി സി സി ഐ
Next articleകോഹ്‌ലി ആർ.സി.ബി ക്യാപ്റ്റൻസി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന് സഞ്ജയ് മഞ്ചരേക്കർ