ഐ.പി.എല്ലിന്റെ മുഖ്യ സ്പോൺസറാവാൻ അൺഅക്കാദമിയും ഡ്രീം ഇലവനും

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ മുഖ്യ സ്പോൺസറാവാൻ അൺഅക്കാദമിയും ഡ്രീം ഇലവനും രംഗത്ത്. ഇരു കമ്പനികളും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ സ്‌പോൺസറാവാനുള്ള താല്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി പ്രശ്നങ്ങളെ തുടർന്നാണ് നേരത്തെ ഐ.പി.എല്ലിന്റെ മുഖ്യ സ്പോൺസറായിരുന്ന വിവോ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറിയത്.

തുടർന്നാണ് ഈ വർഷത്തെ മുഖ്യ സ്‌പോൺസറെ കണ്ടെത്താനുള്ള ശ്രമം ബി.സി.സി.ഐ ആരംഭിച്ചത്. അതെ സമയം ഐ.പി.എല്ലിന്റെ മുഖ്യ സ്പോണ്സറാവാൻ ടാറ്റയും ശ്രമങ്ങൾ ആരംഭിച്ചെന്ന വാർത്തകൾ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 18ന് ടൂർണമെന്റിന്റെ മുഖ്യ സ്‌പോൺസറെ തീരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement