ഐപിഎലിനു പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍

ഹേമംഗ് അമിനിനെ വിവോ ഐപിഎലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ച് ബിസിസിഐ. ശനിയാഴ്ച ഉച്ചയോടു കൂടിയാണ് ബിസിസിഐ തീരുമാനം പുറത്ത് വിട്ടത്. 2017ല്‍ ബാംഗ്ലൂരില്‍ നടക്കാനിരിക്കുന്ന ലേല നടപടികളുടെ മുന്നൊരുക്കങ്ങളെ ഏകോപിപ്പിക്കുകയാണ് അമിനിന്റെ അടുത്ത് വരാനിരിക്കുന്ന പ്രധാന ചുമതല. 2010 മുതല്‍ ബിസിസിഐയില്‍ ഉള്ള ഹേമംഗ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെമിൻലെൻ ദൗങൽ നോർത്ത് ഈസ്റ്റിൽ
Next articleഡാനിലോ ഇനി പെപ്പിന് കീഴിൽ കളിക്കും