ഡൽഹിയെ തകർത്ത് മുംബൈ ഇന്ത്യൻസ്

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്വലമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ഡെയർഡെവിൾസിനെ 14 റൺസുകൾക്ക് പരാജയപ്പെടുത്തി. ടോസ് നേടിയ ഡൽഹി ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 8  വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ.

24 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത മിച്ചൽ മാക്ലെഗ്‌നന്റെ തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത്. ക്രിസ് മോറിസിന്റെ 52* (41) തകർപ്പൻ ബാറ്റിംഗ് പെർഫോമൻസിനും കാഗിസോ റബാഡയോടുത്തുള്ള 44 (39) ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനും ഡൽഹി ഡെയർ ഡെവിൾസിനെ രക്ഷിക്കാനായില്ല.

മുംബൈക്ക് വിജയം സമ്മാനിച്ച മിച്ചൽ മാക്ലെഗ്നൻ ആണ് മാൻ ഓഫ് ദി മാച്ച്