പണം വിന്‍ഡീസ് താരങ്ങളെ ഐപിഎലിലേക്ക് ആകൃഷ്ടരാക്കുന്നു, ക്രിക്കറ്റില്‍ നിന്ന് അല്ലാതെ ഇത് പോലൊരു തുക അവര്‍ക്ക് നേടാനാകില്ല

Photo: IPL

ഐപിഎല്‍ താരങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ടൂര്‍ണ്ണമെന്റ് ആക്കുന്നതിന് കാരണം അവിടെ നിന്ന് ലഭിയ്ക്കുന്ന പണം ആണ് കാരണമെന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രശസ്തമാ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍, അതിത്രയും വിജയമായതിന് പിന്നില്‍ പണത്തിനും വലിയൊരു പങ്കുണ്ട്. വിന്‍ഡീസ് താരങ്ങള്‍ ഐപിഎലിലേക്ക് വരുന്നതിനും ടൂര്‍ണ്ണമെന്റ് ഇഷ്ടപ്പെടുവാനും കാരണം ഇതില്‍ നിന്ന് ലഭിക്കുന്ന പണം ആണെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നോ അവരുടെ പ്രാദേശിക ക്രിക്കറ്റില്‍ നിന്നോ വിന്‍ഡീസ് താരങ്ങള്‍ക്ക് ഇത്തരം വരുമാനം ഒരിക്കലും സ്വപ്നം പോലും കാണാനാകില്ല. അത് ഐപിഎലില്‍ നിന്ന് ലഭിക്കുന്നതിനാലാണ് താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റിന്റോട് പ്രിയമെന്നും ടി20യിലെ വിന്‍ഡീസ് താരങ്ങളുടെ മികവും അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നുവെന്നും നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.