അടുത്ത സീസണിന് മുമ്പ് മെഗാ ലേലം സൂചന, ഒമ്പതാം ടീമും ഐപിഎലില്‍ എന്ന് അഭ്യൂഹം

Rohitipl
- Advertisement -

ഐപിഎല്‍ 14ാം സീസണിന് മുമ്പ് മെഗാ ലേലം ഉണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. ഫ്രാഞ്ചൈസികളോട് ഐപിഎല്‍ മെഗാ ലേലത്തിന് തയ്യാറെടുക്കുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന സൂചന. അഹമ്മദാബാദ് ആസ്ഥാനമാക്കി ഒരു പുതിയ ഫ്രാഞ്ചൈസിയെയും ബിസിസിഐ ഐപിഎലില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുയര്‍ന്ന സാമ്പത്തിക നഷ്ടത്തെ മറികടക്കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഒമ്പതാം ഫ്രാഞ്ചൈസിയെ കൊണ്ടു വരുവാന്‍ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്. 2021ലെ ഐപിഎല്‍ ഏപ്രിലില്‍ ഇന്ത്യയില്‍ തന്നെ നടത്തുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നല്‍കിയ സൂചന.

Advertisement