ഐപിഎൽ ലോകത്തിലെ വിലയേറിയ രണ്ടാമത്തെ കായിക മാമാങ്കം

Gujarattitans

എന്‍എഫ്എലിന് ശേഷം ലോകത്ത് ഏറ്റവും അധികം വിലയേറിയ കായിക മാമാങ്കമായി ഐപിഎൽ മാറി. ഇന്ന് ഐപിഎൽ മീഡിയ റൈറ്റ്സിന്റെ ലേലം അവസാനിച്ചപ്പോള്‍ ബിസിസിഐ സ്വന്തമാക്കിയത് 44075 കോടി രൂപയാണ്. ടിവി ബ്രോഡ്കാസ്റ്റ് റൈറ്റ്സ് സ്റ്റാര്‍ നിലനിര്‍ത്തിയപ്പോള്‍ വൈയകോം ഒടിടി അവകാശങ്ങള്‍ സ്വന്തമാക്കി.

2023-2027 കാലഘട്ടത്തിലേക്കാണ് ഈ അവകാശങ്ങള്‍ ഈ കമ്പനികള്‍ സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരത്തിന് ഏകദേശം 105 കോടി രൂപയാണ് ഐപിഎലില്‍ ലഭിച്ചിരിക്കുന്നത്. എന്‍എഫ്എലില്‍ ഇത് ഒരു മത്സരത്തിന് 132 കോടി രൂപയാണ് മീഡിയ റൈറ്റ്സായി ചെലവഴിക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ 85 കോടി രൂപയാണ് ഒരു മത്സരത്തിനുള്ള മീഡിയ റൈറ്റ്സ്.

Previous articleഗ്രാവൻബെർചിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി ബയേൺ പ്രഖ്യാപിച്ചു
Next articleതാൻ ക്ലബ് വിടാൻ ആഗ്രഹിച്ചതല്ല, കോച്ച് ആണ് എ ടി കെ മോഹൻ ബഗാൻ ക്ലബ് വിടാൻ കാരണം – റോയ് കൃഷ്ണ