“ഐ പി എൽ ഈ ലോകത്തെ ഏറ്റവും മികച്ച ലീഗ്, കെ കെ ആറിന് ഭദ്രമായി കൈകളിൽ ഏൽപ്പിച്ചാണ് പോകുന്നത്” – മക്കല്ലം

Brendonmccullum

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ പരിശീലകനായിരുന്ന മക്കുല്ലം താൻ ടീമിനെ നല്ല കയ്യിലേൽപ്പിച്ചാണ് പോകുന്നത് എന്ന് മക്കുല്ലം‌. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഐ പി എല്ലിലെ എന്റെ കാലം ഏറെ ഇഷ്ടപ്പെട്ടു. ഇതൊരു അത്ഭുതകരമായ ടൂർണമെന്റ് ആണ്, ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗാണ്. മക്കുല്ലം പറഞ്ഞു.

ഐ പി എൽ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകൾക്ക് അവസരങ്ങൾ സമ്മാനിക്കുന്നുണ്ട്. മക്കല്ലം പറഞ്ഞു.

ഈ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അത്ര നല്ല സീസണല്ല. എങ്കിലു ഞങ്ങൾ കുറച്ച് മികച്ച ക്രിക്കറ്റ് കളിച്ചുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം പറഞ്ഞു. ശ്രേയസിലെ നായകനെ ഞാൻ വിശ്വസിക്കുന്നുണ്ട്. ശ്രേയസിനും ഒപ്പമുള്ളവർക്കും ടീമിനെ മുന്നോട്ട് നയിക്കാൻ ആകും. നല്ല കൈകളിലാണ് ഞാൻ ടീമിനെ ഏൽപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു ‌

Previous articleഒരു ഐ പി എൽ ഫ്രാഞ്ചൈസിക്ക് വേണ്ടി 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി
Next articleഡച്ച് ഗോൾ മെഷീൻ വിവിയനെ മിയദമെ ആഴ്സണലിൽ തന്നെ തുടരും