ഐപിഎലില്‍ ഇരുനൂറ് സിക്സ് തികച്ച് കീറണ്‍ പൊള്ളാര്‍ഡ്

Kieronpollard
- Advertisement -

ഐപിഎലില്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ നിര്‍ണ്ണായക ഇന്നിംഗ്സ് കളിച്ച കീറണ്‍ പൊള്ളാര്‍ഡിന് ഇരുനൂറ് സിക്സെന്ന നാഴികക്കല്ല. ഇന്നലെ മൂന്ന് സിക്സാണ് താരം തന്റെ 22 പന്തില്‍ നിന്ന് 35 റണ്‍സെന്ന ഹ്രസ്വമായ ഇന്നിംഗ്സില്‍ നേടിയത്.

മൂന്ന് സിക്സുകളുടെ സഹായത്തോടെ 201 സിക്സിലാണ് പൊള്ളാര്‍ഡ് എത്തി നില്‍ക്കുന്നത്. 351 സിക്സ് പൂര്‍ത്തിയാക്കിയ ക്രിസ് ഗെയില്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എബി ഡി വില്ലിയേഴ്സ്(231), രോഹിത് ശര്‍മ്മ(217), എംഎസ് ധോണി(216), വിരാട് കോഹ്‍ലി(201) എന്നിവരാണ് ഇരുനൂറിന് മേല്‍ ഐപിഎല്‍ സിക്സ് നേടിയ മറ്റു താരങ്ങള്‍.

Advertisement