ചെന്നൈയുടെ ചെപ്പോക്കിന് തിരിച്ചടി, ഐപിഎൽ ഫൈനൽ വേദി അനിശ്ചിതത്വത്തിൽ

- Advertisement -

പതിനൊന്നാമത് ഐപിഎൽ ചാമ്പ്യന്മാരായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിലെ പതിവ് അനുസരിച്ച് ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടാണ് ആദ്യ മത്സരത്തിനും ഫൈനൽ മത്സരത്തിനും ഉപയോഗിക്കുക. ഈ എഡിഷനിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈയും ചെപ്പോക്കിലെ MA ചിദംബരം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഫൈനൽ വേദി ചെപ്പോക്കിൽ നിന്നും മാറ്റിയേക്കുമെന്നാണ് സൂചന.

സ്‌റ്റേഡിയത്തിലെ മൂന്നു സ്റ്റാന്‍ഡുകള്‍ക്ക് കോര്‍പ്പറേഷന്റെ വിലക്കുള്ളതിനാല്‍ ആരാധകര്‍ക്ക് അവിടെയിരിക്കാൻ സാധിക്കില്ല. വിലക്ക് തുടരുമെന്നത് കൊണ്ട് ഒഴിഞ്ഞ സ്റ്റാണ്ടുകളുമായുള്ള ഫൈനൽ നടത്താൻ ഐപിഎല്ലിന് താത്പര്യമില്ല. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ രാജീവ് ഗാന്ധി സ്റ്റേഡിയം സ്റ്റാൻഡ് ബൈ ഫൈനൽ വേദിയായി ഒരുക്കാനാണ് ഐപിഎല്ലിന്റെ നിർദ്ദേശം. ഫൈനൽ വേദി ഏതാണെന്നു അടുത്ത് തന്നെ തീരുമാനിക്കപ്പെടുമെന്നാണ് ഐപിഎൽ വക്താക്കൾ നൽകുന്ന സൂചന.

Advertisement