മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസികളുടെ കൈയ്യിലുള്ള പണം ഇപ്രകാരം

Punjabkings

ഐപിഎൽ റിട്ടന്‍ഷന്‍ ലിസ്റ്റ് ഇന്നലെ ഫ്രാ‍ഞ്ചൈസികള്‍ പുറത്ത് വിട്ടതോടെ മെഗാ ലേലത്തിന് മുമ്പ് ഏറ്റവും അധികം തുക കൈവശമുള്ള ടീമായി പഞ്ചാബ് കിംഗ്സ് മാറും. ടീം ആകെ നിലനിര്‍ത്തിയത് മയാംഗ് അഗര്‍വാളിനെയും അര്‍ഷ്ദീപ് സിംഗിനെയുമാണ്. മെഗാ ലേലത്തിൽ ചെലവഴിക്കുവാന്‍ ഫ്രാഞ്ചൈസിയുടെ കൈയ്യിൽ ഇനി അവശേഷിക്കുന്നത് 72 കോടി രൂപയാണ്.

രണ്ടാം സ്ഥാനത്തുള്ള സൺറൈസേഴ്സിന്റെ കൈവശം 68 കോടിയും രാജസ്ഥാന്റെ കൈവശം 62 കോടിയുമാണുള്ളത്. സൺറൈസേഴ്സ് കെയിന്‍ വില്യംസണിനെ 14 കോടിയ്ക്കും ഉമ്രാന്‍ മാലിക്, അബ്ദുള്‍ സമദ് എന്നിവരെ നാല് കോടി വീതം നല്‍കിയും ആണ് നിലനിര്‍ത്തിയത്.

രാജസ്ഥാന്‍ റോയൽസ് സഞ്ജു(14 കോടി), ജോസ് ബട്‍ലര്‍(10), യശസ്വി ജൈസ്വാള്‍(4) എന്നിവരെ നിലനിര്‍ത്തിയതോടെ ടീമിന് മെഗാ ലേലത്തിന് മുമ്പ് 62 കോടിയാണ് കൈവശമുള്ളത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പക്കൽ 57 കോടിയും ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവരുടെ കീഴിൽ 48 കോടി വീതം രൂപയും ഉണ്ട്. ഡല്‍ഹി ക്യാപിറ്റൽസി 47.5 കോടി രൂപയുമായാണ് മെഗാ ലേലത്തിന് ഇറങ്ങുക.

 

Previous articleപ്രതീക്ഷകൾ ഏറെ, കേരളം ഇന്ന് സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിന് എതിരെ
Next articleരണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ തിരിച്ചെത്തി ഷാക്കിബും ടാസ്കിന്‍ അഹമ്മദും