
വിവോ ഐപിഎല്ലിന്റെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. യൂസഫ് പത്താന്റെ(45) വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിന് സഹായമായത്. പുറത്തകാതെ അവസാന ഓവറുകളിൽ പത്താൻ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്.
ശ്രീവത്സ് ഗോസ്വാമി അഞ്ചു റൺസെടുത്ത് റൺ ഔട്ടായി. 26 റൺസെടുത്ത ശിഖര്‍ ധവാനെ വീഴ്ത്തിയത് ജഡേജയാണ്. ക്യാപ്റ്റൻ കെയിന്‍ വില്യംസണ് 36 പന്തിൽ 47 റൺസെടുത്ത് ഹൈദരാബാദിന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഷാകിബ് അല്‍ ഹസന് 23 റൺസും ദീപക് ഹൂഡ 3 റൺസുമെടുത്ത് പുറത്തായി. കാര്‍ലോസ് ബ്രാത്വൈറ്റ് 21 റൺസെടുത്തു. രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ശര്‍ദ്ധുല്‍ താക്കൂര്‍, ലുംഗിസാനി ഗിഡി, കരണ്‍ ശര്‍മ്മ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial