മാഞ്ചസ്റ്ററില്‍ നിന്ന് ഇന്ത്യന്‍ ടീമും ഐപിഎല്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളും ഒരേ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റില്‍ ദുബായിയിലേക്ക്

Moeenalicsk
- Advertisement -

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയ്ക്ക് ശേഷം ഐപിഎലിനായി ഇന്ത്യന്‍ ടീം മടങ്ങുമ്പോള്‍ ഐപിഎല്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളും ഒപ്പമുണ്ടാകും. ഇരു രാജ്യത്തേ കളിക്കാരും ഒരേ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റിലാവും ഐപിഎലിനായി യാത്രയാകുക. മാഞ്ചസ്റ്ററില്‍ നിന്ന് ദുബായിയിലേക്ക് എത്തുന്ന താരങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റീന്‍ ആവും ഉണ്ടാകുക.

കരീബിയന്‍ ദ്വീപില്‍ നിന്നെത്തുന്ന താരങ്ങള്‍ക്കും മൂന്ന് ദിവസത്തെ ക്വാറന്റീനാണ് ഉണ്ടാകുക. അതിന് ശേഷം ബയോ ബബിളിലേക്ക് താരങ്ങള്‍ പ്രവേശിക്കും. നിലവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎഇയില്‍ ഒക്ടോബര്‍ 10ന് ആണ് ഐപിഎല്‍ ഫൈനല്‍ നടക്കുക. സെപ്റ്റംബര്‍ 19നോ 20നോ ഐപിഎല്‍ ആരംഭിയ്ക്കും.

Advertisement