ഐപിഎൽ മാമാങ്കം, തീയ്യതി പുറത്ത്, വിദേശതാരങ്ങൾക്ക് നിരാശ

- Advertisement -

2020 ലെ ഐപിഎൽ മാമാങ്കം മാർച്ച് 29 നു ആരംഭിക്കും. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ തട്ടകമായ വാംഖഡേ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഉദ്ഘാടന മത്സരം. പ്രമുഖ ഇന്ത്യൻ മാധ്യമമാണ് ഐപിഎൽ ടൂർണമെന്റിന്റെ തീയ്യതികൾ പുറത്ത് വിട്ടത്. എന്നാൽ ഐപിഎൽ ടീമുകളുടെ ആരാധകർക്ക് ഈ വാർത്ത കുറച്ച് നിരാശ നൽകുന്നുണ്ട്‌.

ന്യൂസിലാന്റ്,ആസ്ട്രേലിയ,ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകും. ആസ്ട്രേലിയ- ന്യൂസിലാന്റ് ടെസ്റ്റ് പരമ്പരയും ശ്രീലങ്ക – ഇംഗ്ലണ്ട് പര്യടനവും ഇതിനിടയിൽ നടക്കുന്നത് കൊണ്ടാണ് താരങ്ങൾക്ക് ഐപിഎൽ നഷ്ടമാകുന്നത്. ഇതേ തുടർന്ന് ഐപിഎല്ലിന്റെ തീയ്യതികൾ മാറ്റി വെപ്പിക്കാൻ ഫ്രാഞ്ചെസികൾ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Advertisement