ഐപിഎല്‍ എന്തായാലും ഇന്ത്യയില്‍ നടക്കില്ല – സൗരവ് ഗാംഗുലി

Mumbai Indians Rohit S Harma Bumra Ishan Kishan Ipl

നിര്‍ത്തിവെച്ച ഐപിഎലിന്റെ ബാക്കി ഇന്ത്യയില്‍ നടക്കുവാനുള്ള സാധ്യത ഇല്ലെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. ക്വാറന്റീന്‍ നിയമങ്ങള്‍ വളരെ ദൈര്‍ഘ്യമേറിയതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇനി ഐപിഎല്‍ നടക്കുക സാധ്യമല്ലെന്ന് സൗരവ് ഗാംഗുലി അറിയിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം മൂന്ന് ഏകദിനങ്ങള്‍ക്കും അതിന് ശേഷം 5 ടി20 മത്സരങ്ങള്‍ക്കുമായി ശ്രീലങ്കയിലേക്ക് യാത്രയാകുമെന്നാണ് സൗരവ് ഗാംഗുലി അറിയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് ഓഗസ്റ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയുണ്ടായിരുന്നത്.

ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് 4ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഈ ടെസ്റ്റ് പരമ്പരയ്ക്കും ഇടയിലുള്ള സമയത്ത് ഐപിഎല്‍ നടത്താമെന്ന് ഒരു അഭിപ്രായം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്രയാകുന്നതിനാല്‍ ഇതും സാധ്യമല്ല.

Previous articleതോല്‍വിയുടെ വക്കിലെത്തി സിംബാബ്‍വേ, പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെ
Next articleവെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടി നൽകി എവർട്ടൺ