ഐ.പി.എൽ വിദേശത്ത് നടത്തുന്നതിനെ പിന്തുണച്ച് ആർ.സി.ബി പരിശീലകൻ

അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഐ.പി.എൽ വിദേശത്ത് നടക്കുന്നതിനെ പിന്തുണച്ച് ആർ.സി.ബി പരിശീലകൻ സൈമൺ കാറ്റിച്. ഐ.പി.എൽ ഈ വർഷം നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റോയൽ ചലഞ്ചേഴ്‌സ് പരിശീലകൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആർ.സി.ബിയുടെ പരിശീലകനായി ഗാരി ക്രിസ്റ്റന് പകരം സൈമൺ കാറ്റിച് നിയമിതനായത്.

ഐ.പി.എൽ ഓസ്ട്രേലിയയിലോ മറ്റു രാജ്യങ്ങളിൽ വെച്ച് നടക്കുന്നതിന്റെ ആർ.സി.ബി പിന്തുണക്കുന്നുണ്ടെന്നും കാറ്റിച് പറഞ്ഞു. ആർ.സി.ബി പോലെയുള്ള കുറച്ച് ടീമുകൾ ഐ.പി.എൽ വിദേശത്ത് കളിക്കുന്നതിനെ പിന്തുണക്കുന്നുണ്ടെന്നും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ താരങ്ങൾ ഓസ്ട്രേലിയയിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കാറ്റിച് പറഞ്ഞു.

നേരത്തെ 2009ൽ ഇന്ത്യയിൽ ഇലക്ഷൻ നടന്നതിനെ തുടർന്ന് ഐ.പി.എൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടത്തിയിരുന്നു. കൂടാതെ 2014ലും ഐ.പി.എല്ലിന്റെ കുറച്ച ഭാഗം യു.എ.എയിൽ വെച്ച് നടന്നിരുന്നു.

Previous articleകാണികൾ ഇല്ലെങ്കിൽ എന്താ ഗ്യാലറിയിൽ അവരുടെ കട്ടൗട്ട് വെച്ച് കളിക്കും!
Next article“ഫുട്ബോൾ ഈ സീസണിൽ ഇനി കളിക്കാൻ ആകുമെന്ന് തോന്നുന്നില്ല”