ഐപിഎല്‍ വാതുവെയ്പ്പ്, രണ്ട് നിര്‍മ്മാതാക്കളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് പോലീസ്

- Advertisement -

ബോളിവുഡ് താരം അര്‍ബാസ് ഖാനു പിന്നാലെ രണ്ട് നിര്‍മ്മാതാക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് താനെ പോലീസ്. പരാഗ് സാംഗ്വി, മുറാദ് ഖൈതാന്‍ എന്നിവരോടാണ് ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സാംഗ്വി സോനു ജലന്റെ പങ്കാളിയായിരുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.

ആവശ്യമെങ്കില്‍ അര്‍ബാസ് ഖാനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. 2.8 കോടി രൂപയോളം ബെറ്റിംഗ് വഴി തനിക്ക് നഷ്ടമായിട്ടുണ്ടെന്നും സോനു ജലനെ തനിക്ക് ആറ് വര്‍ഷത്തിലധികമായി അറിയാമെന്നും അര്‍ബാസ് ഖാന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ പതിനൊന്നാം പതിപ്പില്‍ താന്‍ യാതൊരുവിധ ബെറ്റിംഗിലും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് അര്‍ബാസ് ഖാന്‍ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement