
ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയതിനു പിന്നാലെ സ്മിത്തിനെയും വാര്‍ണറെയും ഐപിഎല്‍ 2018ല്‍ നിന്ന് വിലക്കിയ ബിസിസിഐ തീരുമാനം താരങ്ങള്‍ക്ക് ഗുണകരമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ നായകന് ഇയാന്‍ ചാപ്പല്‍. ഇന്ത്യയിലെ കാണികളുടെ പ്രതിഷേധം താരങ്ങള്‍ക്ക് ഇനി നേരിടേണ്ടി വരില്ല എന്നതാണ് ഇതില്‍ ഏറ്റവും വലിയ ഗുണകരമായ കാര്യമെന്ന് ചാപ്പല്‍ അഭിപ്രായപ്പെട്ടു.
അവരെ സാമ്പത്തികമായി ഇത് ഏറെ ബാധിക്കുമെങ്കിലും ഇന്ത്യയിലെ കാണികളില്‍ നിന്നുള്ള പ്രതിഷേധം നേരിടേണ്ട എന്നത് താരങ്ങളെ മാനസികമായ ഭേദപ്പെട്ട സ്ഥിതിയില്‍ നിലനിര്‍ത്തുമെന്ന് ചാപ്പല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial