ഐപിഎല്‍ ചുരുക്കപട്ടിക തയ്യാര്‍, 332 പേരടങ്ങുന്ന പട്ടികയ്ക്ക് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി

- Advertisement -

ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടിക തയ്യാര്‍. നേരത്തെ 997 താരങ്ങളാണ് ഐപില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 332 താരങ്ങളെയാണ് ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്തിരിക്കുന്നത്. 186 ഇന്ത്യന്‍ താരങ്ങളും 143 വിദേശ താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അസോസ്സിയേറ്റ് രാജ്യങ്ങളില്‍ നിന്ന് മൂന്ന് താരങ്ങളെയും ഉള്‍പ്പടുത്തിയിട്ടുണ്ട്. വിദേശ താരങ്ങളില്‍ 35 ഓസ്ട്രേലിയന്‍ താരങ്ങളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയില്‍ നിന്ന് 23 പേരും ഇംഗ്ലണ്ടില്‍ നിന്ന് 22 താരങ്ങളും അവസാന പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ വിന്‍ഡീസില്‍ നിന്ന് 19 പേരും ന്യൂസിലാണ്ടില്‍ നിന്ന് 18 താരങ്ങളും ലേലപ്പട്ടികയില്‍ ഇടം നേടി.

പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, ഡെയില്‍ സ്റ്റെയിന്‍, ആഞ്ചലോ മാത്യൂസ് എന്നിവര്‍ക്കാണ് രണ്ട് കോടിയുടെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില റോബിന്‍ ഉത്തപ്പയ്ക്കാണ്.

Advertisement