ഐപിഎല്‍ താര ലേലം ജനുവരി 27, 28 തീയ്യതികളില്‍

- Advertisement -

ഐപിഎല്‍ 2018ലേക്കുള്ള താര ലേലം ജനുവരി 27, 28 തീയ്യതികളില്‍ അരങ്ങേറും. ഡിസംബര്‍ 6നു ന്യൂ ഡല്‍ഹിയില്‍ ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ആണ് തീയ്യതി തീരുമാനിച്ചത്. നിലവിലെ ടീമുകളില്‍ നിന്ന് അഞ്ച് താരങ്ങളെ വരെ ഓരോ ഫ്രാഞ്ചൈസികള്‍ക്കും ടീമുകളില്‍ നിലനിര്‍ത്താമെന്നും അന്ന് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ജനുവരി 4നാവും ടീമുകള്‍ തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയെന്നാണ് അറിയുവാന്‍ കഴിയുന്നത്. ലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക ബിസിസിഐ ജനുവരി 18നു പുറത്ത് വിടും.

ഇത്തവണ 80 കോടി രൂപയാണ് താരങ്ങള്‍ക്കായി ഓരോ ഫ്രാഞ്ചൈസിക്കും ചെലവാക്കാനാകുന്നത്. കഴിഞ്ഞ തവണ അത് 66 കോടി രൂപയായിരുന്നു. 75 ശതമാനം തുകയെങ്കിലും (ചുരുങ്ങിയത് 60 കോടി) ഓരോ ടീമുകളും ചിലവാക്കണമെന്നുമും നിയമത്തില്‍ പറയുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement