ഐ.പി.എൽ നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകനായി നെഹ്റ

Ashish Nehra Gujarat Titans

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ മുഖ്യ ഇന്ത്യൻ പരിശീലകനായി മാറി ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റ. ഇന്നലെ രാജസ്ഥാൻ റോയൽസിനെ ഗുജറാത്ത് ടൈറ്റൻസ് തോല്പിച്ചതോടെയാണ് നെഹ്റ ഈ നേട്ടം സ്വന്തമാക്കിയത്. 11 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്.

അതെ സമയം പരിശീലകനായും കളിക്കാരനായും ഐ.പി.എൽ നേടുന്ന താരങ്ങളുടെ പട്ടികയിലും ആശിഷ് നെഹ്റ ഇടം പിടിച്ചു. റിക്കി പോണ്ടിങ്ങും ഷെയിൻ വേണുമാണ് കളിക്കാരനായും പരിശീലകനായും ഇതിന് മുൻപ് ഐ.പി.എൽ കിരീടം നേടിയത്. 6 വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ ഒരു മെയ് 29നാണ് കളിക്കാരൻ എന്ന നിലയിൽ ആശിഷ് നെഹ്റ കിരീടം നേടിയത്. അന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന നെഹ്റ ഡേവിഡ് വാർണർക്ക് കീഴിലാണ് കിരീടം നേടിയത്.

Previous articleഈ സീസൺ ഏറെ പ്രത്യേകത നിറഞ്ഞത്, ഈ ടീമിൽ ഏറെ അഭിമാനം – സഞ്ജു സാംസൺ
Next articleഐ.പി.എൽ കിരീടനേട്ടത്തിൽ ധോണിയെ മറികടന്ന് ഹർദിക് പാണ്ഡ്യ