ഐപിഎൽ 2022 ഏപ്രിലിൽ ആരംഭിക്കുമെന്ന് സൂചന

Chennaisuperkings

ഐപിഎൽ 2022 ഏപ്രിൽ 2ന് ആരംഭിക്കുമെന്ന് സൂചന. പുതിയ രണ്ട് ടീമുകള്‍ കൂടി വന്ന സാഹചര്യത്തിൽ ടീമുകളോടെല്ലാം ഏപ്രിൽ 2ന് ചെന്നൈയിൽ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ഫിക്സ്ച്ചറുകള്‍ സംബന്ധിച്ച് തീരുമാനം ഇതുവരെ ആയിട്ടില്ല. ഇത്തവണ 10 ടീമുകള്‍ 74 മത്സരങ്ങളാണ് കളിക്കുക. 60 ദിവസത്തിൽ ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കുവാനാണ് ബോര്‍ഡിന്റെ പദ്ധതി.

ജൂണ്‍ ആദ്യ വാരം ഫൈനൽ നടത്തുവാനാണ് ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായതിനാൽ ചെന്നൈയ്ക്കാണ് ആദ്യ മത്സരം എന്നാൽ എതിരാളികളാരാണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Previous articleചെൽസി പരിശീലകനായി തോമസ് ടൂഹലിന് 50 മത്സരങ്ങൾ
Next articleവിന്‍ഡീസ് ഇന്നിംഗ്സിന് അവസാനം കുറിച്ച് പ്രവീൺ ജയവിക്രമ