പൃഥ്വി ഷാ ഈ ഐ പി എല്ലിൽ ഇനി കളിച്ചേക്കില്ല

Img 20220513 002230

ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷായ്ക്ക് ടീമിന്റെ അവസാന രണ്ട് ലീഗ് മത്സരങ്ങൾ നഷ്ടമാകും. ഡെൽഹി പ്ലേ ഓഫിൽ എത്തിയാലും താരം കളിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടാഴ്ചയായി പനിയുമായി കഷ്ടപ്പെടുകയാണ് ഷോ. താരം ആശുപത്രിയിൽ ഉള്ള ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

അസുഖം കാരണം അവസാന മൂന്ന് മത്സരങ്ങൾ നഷ്ടമായിരുന്നു. ഷാ അവസാനമായി കളിച്ചത് മെയ് ഒന്നിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയാണ്. താരത്തിന് ടൈഫോയ്ഡ് ആണെന്ന് ഡെൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് പറഞ്ഞിരുന്നു.

Previous articleകൗട്ടീനോ ആസ്റ്റൺ വില്ലയിൽ സ്ഥിര കരാർ ഒപ്പുവെച്ചു
Next articleതോമസ് കപ്പിൽ ഇന്ത്യയ്ക്ക് എതിരാളികള്‍ ഡെന്മാര്‍ക്ക്, ആവേശപ്പോരിൽ കൊറിയയെ മറികടന്നാണ് ഡെന്മാര്‍ക്ക് സെമിയിലെത്തിയത്