2020 ഐപിഎല്‍ നേടുവാന്‍ ഏറ്റവും മികച്ച സാധ്യത രാജസ്ഥാന്‍ റോയല്‍സിന് – ആകാശ് ചോപ്ര

2020 ഐപിഎല്‍ കിരീടം സ്വന്തമാക്കുവാനുള്ള ഏറ്റവും അധികം സാധ്യത രാജസ്ഥാന്‍ റോയല്‍സിനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലോക ക്രിക്കറ്റില്‍ ഈ ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ പുറത്തെടുക്കുന്ന മികവാണ് ചോപ്രയെ ഈ നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബെന്‍ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, അജിങ്ക്യ രഹാനെ എന്നിവരാണ് തങ്ങളുടെ രാജ്യത്തിനായി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത്.

സ്റ്റീവ് സ്മിത്തും ബെന്‍ സ്റ്റോക്സും തങ്ങളുടെ ടീമുകള്‍ക്കായി മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ തന്റെ രണ്ടാം ടെസ്റ്റിനുള്ളില്‍ തന്നെ അവിഭാജ്യ ഘടകമാകുവാന്‍ ജോഫ്ര ആര്‍ച്ചറിനും സാധിച്ചിട്ടുണ്ട്.

ഇത് കൂടാതെ ടീമിലെ താരം കൃഷ്ണപ്പ ഗൗതം കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയമായ ഓള്‍റൗണ്ട് പ്രകടനം നടത്തിയിരുന്നു. 56 പന്തില്‍ നിന്ന് 134 റണ്‍സും എട്ട് വിക്കറ്റുമാണ് താരം നേടിയത്. 2019ല്‍ മോശം ഐപിഎല്‍ ആയിരുന്നു ഗൗതമിന്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റില്‍ മികച്ച ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം ലിയാം ലിവിംഗ്സ്റ്റണ്‍ കളിയ്ക്കുന്നത്. ദുലീപ് ട്രോഫിയില്‍ ശ്രദ്ധേയമായ പ്രകടനം ജയ്ദേവ് ഉനഡ്കടും നടത്തുന്നുണ്ട്.

Previous articleമേതർ പ്രസിഡന്റ് സ്ഥാനത്തേക്കില്ല, കെ എഫ് എ ഇലക്ഷൻ ആഗസ്റ്റ് 31 ന് നടക്കും
Next articleദി ഹണ്ട്രെഡ്, മഹേലയും കോച്ചിംഗ് ദൗത്യവുമായി എത്തുന്നു