കോഹ്ലിക്കും വാർണർക്കും പിന്നാലെ റെക്കോർഡ് സ്വന്തമാക്കി വില്യംസണ്‍

- Advertisement -

സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന മൂന്നാമത്തെ താരമായി കെയ്ൻ വില്യംസൺ. വിരാട് കോഹ്ലിക്കും ഡേവിഡ് വാർണർക്കും പിന്നാലെയാണ് കെയ്ൻ വില്യംസൺ ഈ നേട്ടം സ്വന്തമാക്കിയത്. 17 മാച്ചിൽ 52.5 ആവറേജിൽ 735 റൺസാണ് കെയ്ൻ വില്യംസൺ നേടിയത്. എട്ടു ഫിഫ്‌റ്റികൾ ഉൾപ്പെട്ടതാണ് കെയ്ൻ വില്യംസണ്ണിന്റെ നേട്ടം. ഇതിനു മുൻപ് അഞ്ച് ബാറ്റ്സ്മാൻമാർ മാത്രമാണ് 700 റൺസ് പിന്നിട്ടിട്ടുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ മത്സരത്തോടു കൂടി ഒരു സീസണിൽ 700 ൽ അധികം റൺസെടുക്കുന്ന മൂന്നാമത്തെ ക്യാപ്റ്റൻ കൂടിയാണ് കെയ്ൻ വില്യംസൺ. 735 റൺസ് നേടിയ വില്യംസൺ ഹസിയെയും ഗെയിലിനെയും മറികടന്നാണ് നേട്ടം കുറിച്ചത്.

973 – വിരാട് കോഹ്ലി , 2016
848 – ഡേവിഡ് വാർണർ , 2016
735 – കെയ്ൻ വില്യംസൺ , 2018
733 – ക്രിസ് ഗെയ്ൽ, 2012 & മൈക്കൽ ഹസ്സി , 2013
708 – ക്രിസ് ഗെയ്ൽ , 2013

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement