2020 മുതല്‍ ഐപിഎല്‍ സമയത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ ക്രമീകരിച്ചേക്കില്ല

- Advertisement -

2020 മുതല്‍ ഐപിഎലിനായി മറ്റു രാജ്യങ്ങളും അന്താരാഷ്ട്ര മത്സരങ്ങള്‍ ഒഴിവാക്കിയിടുമെന്ന് സൂചന. കഴിഞ്‍ ദിവസങ്ങളില്‍ സിംഗപ്പൂരില്‍ നടന്ന ഐസിസിയുടെ രണ്ട് ദിവസത്തെ മീറ്റിംഗിനിടെയാണ് ബിസിസിഐ ഈ പുതുക്കിയ മാനദണ്ഡം അവതരിപ്പിച്ചത്. ബിസിസിഐയുടെ ആവശ്യപ്രകാരം 2019നു ശേഷം ഏപ്രില്‍-മേയ് മാസങ്ങള്‍ “ബൈ-ലാറ്ററല്‍ ഫ്രീ” വിന്‍ഡോ ആക്കി നിലനിര്‍ത്തണമെന്നാണ് ആവശ്യം. ഇംഗ്ലണ്ട് ഒഴികെ മറ്റു ബോര്‍ഡുകളെല്ലാം തന്നെ ബിസിസിഐയുടെ ഈ ക്രമീകരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്.

തീരുമാനത്തിനു ഐസിസി അംഗീകാരം ലഭിക്കുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റിന്മേല്‍ ബിസിസിഐയുടെ മേധാവിത്വത്തിന്റെ സൂചനകളാവും ഈ മാറ്റം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement