3 വർഷത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ മത്സരത്തിൽ ജയം!

- Advertisement -

മൂന്ന് വർഷത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരം ജയിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് ആർ.സി.ബി 10 റൺസിന് തോൽപ്പിച്ചത്. 2016ലെ ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയം നേടിയതിന് ശേഷം കഴിഞ്ഞ മൂന്ന് കൊല്ലവും ആദ്യ മത്സരത്തിൽ തോൽക്കാനായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിധി.

2017ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടും 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിങ്‌സിനോടുമാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ തോറ്റത്. 2016ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തന്നെയാണ് വിരാട് കോഹ്‌ലിയും സംഘവും പരാജയപ്പെടുത്തിയത്. അന്ന് 35 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ജയിച്ചത്. 2016ൽ മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനലിൽ എത്തിയാൽ ആർ.സി.ബി ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനോട് തന്നെ തോൽക്കുകയും ചെയ്തിരുന്നു.

Advertisement