
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 4 വിക്കറ്റുകൾക്ക് മുംബൈ ഇന്ത്യൻസ് തകർത്തു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴു വിക്കറ്റുകൾ നഷ്ടത്തിൽ 178 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. നിതീഷ് റാണയുടെ രണ്ടാം ഐപിഎൽ അർദ്ധശതകമാണ് മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന്റെ നെടുംതൂണ്. 29 പന്തിൽ മൂന്നു സിക്സുകളും അഞ്ച് ഫോറുകളും അടങ്ങിയതായിരുന്നു റാണയുടെ ഇന്നിംഗ്സ്. 11 പന്തിൽ നിന്നും 29 റൺസ് എടുത്ത ഹാർദിക്ക് പാണ്ട്യ നിതീഷ് റാണക്ക് ശക്തമായ പിന്തുണയേകി. കൊൽക്കത്തയ്ക്ക് വേണ്ടി അങ്കിത് രാജ്പൂത് 3 വിക്കറ്റുകൾ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത മനീഷ് പാണ്ഡെയുടെ 81 (47) റൺസിന്റെ ബലത്തിലാണ് 178 എന്ന മാന്യമായ സ്കോറിൽ എത്തിയത്. ക്രിസ് ലിൻ 32 (24) , ഗംഭീർ 19 (13), സൂര്യകുമാർ യാദവ് 17(15) റൺസ് വീതമെടുത്തു. മുംബൈയുടെ വിജയ ശിൽപി നിതീഷ് റാണയാണ് മാൻ ഓഫ് ദി മാച്ച് .