ഇന്ത്യൻ പ്രീമിയർ ലീഗ് ഫിക്സ്ചറുകൾ പുറത്തുവിട്ടു

- Advertisement -

2020 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫിക്സ്ചറുകൾ ഔദ്യോഗികമായി പുറത്തുവിട്ടു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പോലെ തന്നെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മാർച്ച് 29ന് മുംബൈയിൽ വെച്ച് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മെയ് 17ന് അവസാനിക്കുകയും ചെയ്യും. ഫൈനൽ മത്സരം നടക്കുക മെയ് 24നാണ്. ഞായറാഴ്ചകളിൽ രണ്ട് മത്സരങ്ങൾ ഉണ്ടാവും.

രണ്ടാം ദിനം ഡൽഹി ക്യാപിറ്റൽസും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലും മൂന്നാം ദിനമായ മാർച്ച് 31ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ശനിയാഴ്ചകളിൽ രണ്ട് മത്സരങ്ങൾ ഉണ്ടാവില്ല. ഇത് പ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ 50 ദിവസത്തോളം നീണ്ടു നിൽക്കും. വൈകിട്ടുള്ള മത്സരങ്ങൾ എല്ലാം 8 മണിക്ക് തുടങ്ങുന്ന രീതിയിലാണ് ഫിക്സ്ചറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് ശേഷമുള്ള മത്സരങ്ങൾ 4 മണിക്കും തുടങ്ങും.

Advertisement