ഐ.പി.എൽ ഫിക്സ്ചറുകൾ നാളെ പുറത്തുവിടും

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിന്റെ ഫിക്സ്ചറുകൾ നാളെ പുറത്തുവിടുമെന്ന് ലീഗ് ചെയർമാൻ ബ്രിജേഷ് പട്ടേൽ. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വെച്ചാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വിപിന്നമായി ഇന്ത്യൻ സമയം വൈകിട്ട് 7.30നാവും മത്സരങ്ങൾ നടക്കുക. കഴിഞ്ഞ തവണ ഇന്ത്യൻ സമയം 8 മണിക്കാണ് മത്സരങ്ങൾ നടന്നിരുന്നത്.

ലീഗിലെ ഉദ്‌ഘാടന മത്സരം കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ ആവുമെന്നാണ് കരുതപ്പെടുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് അംഗങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ടൂർണമെന്റിന് ഭീഷണി ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലനം ആരംഭിച്ചിരുന്നു. ടൂർണ്ണമെന്റിനായി യു.എ.ഇയിലെത്തിയ മറ്റു ടീമുകൾ മുഴുവൻ ക്വറന്റൈൻ കാലാവധി കഴിഞ്ഞ് പരിശീലനം തുടങ്ങിയിരുന്നു.

Advertisement