ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ടു

- Advertisement -

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് ബി.സി.സി.ഐ. ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബി.സി.സി.ഐ ഈ വർഷത്തെ ഐ.പി.എല്ലിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ടത്.

രാജ്യം നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയിൽ നിന്ന് ശക്തമായി തിരിച്ചുവരുമെന്ന് പറയുന്ന വരികളും ഈ ഗാനത്തിലുണ്ട്. റാപ് സോങ് രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പാട്ടിന്റെ ഇടയിൽ ഐ.പി.എൽ ചരിത്രത്തിലെ മികച്ച മത്സരങ്ങളുടെ വീഡിയോകളും കാണിക്കുന്നുണ്ട്.

നേരത്തെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാവാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വെച്ചാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക.

Advertisement