വിവോ ഐപിഎൽ: ആദ്യ ഇന്നിങ്സിൽ സൺറൈസേഴ്‌സ് 207-4

ഹൈദരാബാദ് : യുവരാജ് സിംഗിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയുടെ കരുത്തിൽ ഉത്ഘാടന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഷെയിൻ വാട്സൺ ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ചാമ്പ്യന്മാർക്ക് വേണ്ടി ശിഖർ ധവാന് (40), മോസസ് ഹെന്രിക്‌സ്(52),എന്നിവരും തിളങ്ങി.ബാംഗ്ലൂരിന് വേണ്ടി അനികേത് ചൗധരി, സ്റ്റുവർട് ബിന്നി, യൂസവെന്ദ്ര ചാഹൽ, ടൈമാൽ മിൽസ്എന്നിവർ ഓരോ വിക്കറ്റ് നേടി. ആക്രമിച്ചു തുടങ്ങിയ നായകൻ വാർണർ(14) രണ്ടാം ഓവറിൽ ചൗധരിക്കു വിക്കറ്റ് നൽകി മടങ്ങി. പിന്നീടെത്തിയ ഹെന്രിക്‌സിനെ കൂട് പിടിച്ചു ശിഖർ ധവാൻ രണ്ടാം വിക്കറ്റിൽ കെട്ടിപ്പെടുത്തിയ കൂട്ടുകെട്ടാണ് സൺറൈസേഴ്സിന് മികച്ച സ്കോറിനുള്ള അടിത്തറ നൽകിയത്. ആദ്യ ആര് ഓവറിൽ 5 ബൗളർമാരെ പരീക്ഷിച്ച നായകൻ വാട്സന്റെ തന്ത്രങ്ങളെല്ലാം പിഴക്കുക ആയിരുന്നു. സ്കോർ 93ൽ എത്തിയപ്പോൾ ധവാന് വീണു. പിന്നീടെത്തിയ യുവരാജ്(62)നടത്തിയ മികച്ച പ്രകടനം ആണ് സ്കോർ ഇരുനൂറു കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വിക്കറ്റൊന്നും പോകാതെ 52 റൺസ് എടുത്തിട്ടുണ്ട് ക്രിസ് ഗെയിലും മൻദീപ് സിംഗുമാണ് ക്രീസിൽ

Previous articleക്രാമറിക്കിന്റെ തകർപ്പൻ ഗോളിൽ ഹോഫെൻഹെയിം ബയേണിനെ അട്ടിമറിച്ചു
Next articleഉസ്മാനും എൽദോസിനും ഹാട്രിക്ക്, യൂണിറ്റി സോക്കറിനെ മുക്കി എസ് ബി ഐ തുടങ്ങി