“സഹതാരങ്ങൾക്ക് വെള്ളം കൊണ്ടു കൊടുക്കുന്നത് കടമയാണ്, ടീമാണ് പ്രധാനം”

20201014 203734
- Advertisement -

ഐ പി എല്ലിലെ കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവാണ് ഇമ്രാൻ താഹിർ. എന്നാൽ ഈ സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ പോലും ചെന്നൈ സൂപ്പർ കിംഗ്സ് ഇമ്രാൻ താഹിറിനെ ഇറക്കിയിറിന്നില്ല. ഇമ്രാൻ താഹിർ സഹ താരങ്ങൾക്ക് വെള്ളം കൊടുക്കാൻ വേണ്ടി മാത്രമാണ് ഇത്തവണ കളത്തിൽ ഇറങ്ങിയത്. ഇത് ആരാധകർ നിരന്തരം അവരുടെ വിഷമം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ഇതിനോട് അവസാനം താഹിർ പ്രതികരിച്ചിരിക്കുകയാണ്.

താൻ കളിക്കുന്ന കാലത്ത് തന്റെ സഹതാരങ്ങൾ തനിക്ക് വെള്ളം കൊണ്ടു തന്നിരുന്നു ഇന്ന് അർഹതപ്പെട്ടവർ കളത്തിൽ ഇറങ്ങുമ്പോൾ തന്റെ കടമയാണ് അവർക്ക് വെള്ളം കൊണ്ടു കൊടുക്കുക എന്നത്. താഹിർ ട്വിറ്ററിൽ കുറിച്ചു. താൻ കളിക്കുന്നോ ഇല്ലയോ എന്നത് ഒന്നും കാര്യമല്ല. തന്റെ ടീം വിജയിക്കുന്നുണ്ടോ എന്നതാണ് കാര്യം. താഹിർ പറഞ്ഞു. അവസരം കിട്ടിയാൽ താൻ മികച്ച പ്രകടനം കാഴ്ച വെക്കും എന്നും താഹിർ പറഞ്ഞു. താഹിറിനെ കളിപ്പിക്കാൻ ആഗ്രഹം ഉണ്ട് എന്നും എന്നാൽ സാധിക്കുന്നില്ല എന്നും ധോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement