രാജസ്ഥാനെ എറിഞ്ഞ് പിടിച്ച് കൊല്‍ക്കത്ത, വിജയ ലക്ഷ്യം 161

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നല്‍കിയ മിന്നും തുടക്കത്തിനു ശേഷം തകര്‍ച്ച നേരിട്ട കൊല്‍ക്കത്ത ബാറ്റിംഗ് നിര. ആദ്യ വിക്കറ്റില്‍ അജിങ്ക്യ രഹാനെ വെടിക്കെട്ട് ബാറ്റിംഗുമായി ടീമിന്റെ സ്കോര്‍ 50 കടത്തുകയായിരുന്നു. 6.5 ഓവറില്‍ സ്കോര്‍ 54ല്‍ നില്‍ക്കെയാണ് രഹാനെയെ രാജസ്ഥാനു നഷ്ടമായത്. 19 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ രഹാനെയെ നിതീഷ് റാണയാണ് പുറത്താക്കിയത്. പാര്‍ട്ണര്‍ഷിപ്പ് തകര്‍ക്കുവാന്‍ ഏല്പിച്ച ദൗത്യം നിതീഷ് റാണ വിജയകരമായി പൂര്‍ത്തിയാക്കി.

ഒരു വശത്ത് രഹാനെ തകര്‍ക്കുമ്പോളും ഡാര്‍സി ഷോര്‍ട്ട് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. കഴിഞ്ഞ ഇന്നിംഗ്സിലെ ഹീറോ സഞ്ജുവിനും അധികം റണ്‍സ് നേടാനായില്ല. 7 റണ്‍സ് നേടിയ സഞ്ജുവിനെ ശിവം മാവി പുറത്താക്കി. 43 പന്തില്‍ നിന്ന് 44 റണ്‍സ് നേടി ടച്ചിലേക്ക് വരികയായിരുന്ന ഷോര്‍ട്ടിനെയും നഷ്ടമായതോടെ രാജസ്ഥാന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. രാഹുല്‍ ത്രിപാഠി(15), ബെന്‍ സ്റ്റോക്സ്(14), കൃഷ്ണപ്പ ഗൗതം എന്നിവരെല്ലാം വേഗം മടങ്ങിയപ്പോള്‍ രാജസ്ഥാന്‍ 141/7 എന്ന നിലയിലേക്ക് തകര്‍ന്നു. ജോസ് ബട്‍ലര്‍ 24 റണ്‍സുമായി ടീമിന്റെ സ്കോര്‍ 161 റണ്‍സില്‍ എത്തിച്ചു.

സുനില്‍ നരൈനാണ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാരുടെ പ്രഹരം മുഴുവന്‍ ഏറ്റുവാങ്ങിയത്. 4 ഓവറില്‍ വിക്കറ്റ് ലഭിക്കാതിരുന്ന നരൈന്‍ 48 റണ്‍സാണ് വഴങ്ങിയത്. നാലാം ഓവറില്‍ രഹാനെ നാല് ബൗണ്ടറിയാണ് നരൈനെ അടിച്ചത്.

നിതീഷ് റാണയും ടോം കറനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ പിയൂഷ് ചൗള, ശിവം മാവി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോസ് നേടി ബൗളിംഗ് തുടര്‍ന്ന് ടീമുകള്‍, കൊല്‍ക്കത്തയും അതേ പാതയില്‍, രാജസ്ഥാനെ ബാറ്റിംഗിനയയ്ച്ചു
Next articleസവായ് മാന്‍സിംഗ് സ്റ്റേഡിയം കീഴടക്കി കൊല്‍ക്കത്ത