കെയിന്‍ എന്ന കളിക്കാരനെക്കുറിച്ച് താന്‍ കൂടുതല്‍ പറയേണ്ട കാര്യമില്ല – ജോണി ബൈര്‍സ്റ്റോ

Kanewilliamsonjonnybairstow
- Advertisement -

തുടര്‍ച്ചയായ മൂന്ന് തോല്‍വികളേറ്റ ശേഷം സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ തങ്ങളുടെ ഈ സീസണിലെ ആദ്യ വിജയം നേടിയിരുന്നു. ബൗളര്‍മാര്‍ എതിരാളികളെ 120 റണ്‍സിന് എറിഞ്ഞിട്ട ശേഷം ഡേവിഡ് വാര്‍ണറും ജോമി ബൈര്‍സ്റ്റോയും ചേര്‍ന്നാണ് സണ്‍റൈസേഴ്സിന് മികച്ച തുടക്കം നല്‍കിയത്.

ബൈര്‍സ്റ്റോ 63 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാര്‍ണര്‍ 37 റണ്‍സ് നേടി പുറത്തായി. 16 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ ആണ് ബൈര്‍സ്റ്റോയ്ക്ക് കൂട്ടായി ക്രീസിലെത്തി ടീമിന്റെ വിജയത്തിലേക്ക് നയിച്ചത്. ഇത് ടൂര്‍ണ്ണമെന്റില്‍ ആദ്യമായി കെയിന്‍ ഈ സീസണില്‍ കളിക്കുന്ന മത്സരം കൂടിയായിരുന്നു.

താരത്തിന്റെ വരവോട് കൂടി സണ്‍റൈസേഴ്സിന് ഓപ്പണിംഗിന് ശേഷം ടീമിനെ മുന്നോട്ട് നയിക്കുവാന്‍ ശേഷിയുള്ള ഒരു താരത്തെക്കൂടിയാണ് ലഭിച്ചത്. കെയിന്‍ വില്യംസണ് എന്ത് സാധിക്കുമെന്നത് താന്‍ കൂടുതല്‍ വിശദമാക്കേണ്ട കാര്യമൊന്നുമല്ലെന്നാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജോണി ബൈര്‍സ്റ്റോ പറഞ്ഞത്.

താരം പന്തിനെ മാനിപുലേറ്റ് ചെയ്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ ആനന്ദകരമായ കാഴ്ചയാണെന്ന് ബൈര്‍സ്റ്റോ പറഞ്ഞു. ആദ്യ ജയത്തോടെ അക്കൗണ്ട് തുറക്കാനായതില്‍ ടീമിന് ഏറെ സന്തോഷമുണ്ടെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി.

Advertisement