ഹസിയെയും ബാലാജിയെയും ചെന്നൈയിലേക്ക് മാറ്റി

- Advertisement -

കൊറോണ പോസിറ്റീവ് ആയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലകരായ മൈക്കിൾ ഹസിയെയും ബാലാജിയെയും ചെന്നൈയിലേക്ക് മാറ്റി. ഇന്നലെ എയർ ആംബുലൻസ് ഉപയോഗിച്ചാണ് ഇരുവരെയും ചെന്നൈയിലേക്ക് കൊണ്ടു വന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണ് ഈ നീക്കം എന്ന് ക്ലബ് അറിയിച്ചു. ക്ലബിന് ചെന്നൈയിൽ കൂടുതൽ പരിചയം ഉണ്ട് എന്നതും ഈ മാറ്റത്തിന് കാരണമായി.

ഇപ്പോൾ ബാലാജിയും ഹസിയും നല്ല ആരോഗ്യ നിലയിലാണ്. ഇരുവർക്കും രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. ഹസി കൊറോണ നെഗറ്റീവ് ആയാൽ അദ്ദേഹത്തെ ഓസ്ട്രേലിയയിൽ എത്തിക്കാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കും എന്ന് ചെന്നൈ ക്ലബ് അറിയിച്ചു.

Advertisement