ഹോബാര്‍ട്ടിന്റെ തുറുപ്പ് ചീട്ടുകള്‍ ഇനി ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു കളിക്കും

- Advertisement -

ജോഫ്ര ആര്‍ച്ചര്‍ ബിഗ് ബാഷിലെ കള്‍ട്ട് ഹീറോയായാണ് മാധ്യമങ്ങള്‍ വാഴ്ത്തപ്പെട്ടത്. ഒപ്പം തന്നെ വെടിക്കെട്ട് ബാറ്റിംഗുമായി ഡി ആര്‍ക്കി ഷോര്‍ട്ടും ചേര്‍ന്നപ്പോള്‍ ടൂര്‍ണ്ണമെന്റിലെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തെളിയികുകയായിരുന്നു. ആ പ്രകടനം തന്നെയാണ് ഇന്ന് ഇരുവരെയും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിച്ചത്.

ഷോര്‍ട്ടിന്റെ അടിസ്ഥാന വില 20 ലക്ഷമായിരുന്നു രാജസ്ഥാന്‍ താരത്തെ സ്വന്തമാക്കിയത് 4 കോടിയ്ക്ക്. ജോഫ്ര 40 ലക്ഷത്തിന്റെ അടിസ്ഥാന വിലയുമായി വന്ന് ഐപിഎല്‍ ലേലത്തില്‍ തന്നെ ആവേശം സൃഷ്ടിക്കുകകയായിരുന്നു. അഞ്ച് ടീമുകളാണ് ജോഫ്രയ്ക്ക് പിന്നാലെ താരം ലേലത്തിനായി എത്തിയപ്പോള്‍ ബിഡ്ഡിംഗുമായി ഇറങ്ങിയത്.

ജോഫ്രയും ഡി ആര്‍ക്കി ഷോര്‍ട്ടും തങ്ങളുടെ കേളി മികവ് കൊണ്ട് ഐപിഎല്‍ ആവേശം ഇനിയും ഉയര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. ജോഫ്രയില്‍ നിന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നു. മികച്ച ഫീല്‍ഡിംഗും ഡൈവുകളും സ്റ്റംപ് തകര്‍ക്കുന്ന യോര്‍ക്കറുകളുമായി ജോഫ്ര കളം നിറയുന്നത് കാണുവാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇനി ഏതാനും മാസം കൂടി കാത്തിരുന്നാല്‍ മതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement