വീണ്ടും ഹിറ്റ്മാന്‍ ഷോ, അവസാന ഓവറുകളില്‍ റണ്‍സ് വാരിക്കൂട്ടി പൊള്ളാര്‍ഡും പാണ്ഡ്യയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അബു ദാബിയില്‍ വീണ്ടും രോഹിത് ശര്‍മ്മ തിളങ്ങിയപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 191 റണ്‍സ്. രോഹിത് ശര്‍മ്മ(70) ഹാര്‍ദ്ദിക് പാണ്ഡ്യ, കൈറണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മുംബൈ ഈ സ്കോറിലേക്ക് എത്തിത്.

ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മ്മയും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ റണ്ണൗട്ട് രൂപത്തില്‍ സൂര്യകുമാര്‍ യാദവിനെ(10) നഷ്ടമായപ്പോള്‍ ടീം 3.5 ഓവറില്‍ 21/2 എന്ന നിലയിലായിരുന്നു. പിന്നീട് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാന്‍ കിഷന്‍ ഗ്രൗണ്ടിലെത്തിയെങ്കിലും രോഹിത്തിനും ഇഷാനും സ്കോര്‍ ബോര്‍ഡ് അതിവേഗത്തില്‍ ചലിപ്പിക്കാനായില്ല. പത്തോവറില്‍ നിന്ന് 62 റണ്‍സാണ് മുംബൈ നേടിയത്.

ഇതിനിടെ രവി ബിഷ്ണോയി ഇഷാന്‍ കിഷന്റെ ക്യാച്ച് കൈവിടുകയായിരുന്നു. 23 റണ്‍സായിരുന്നു കിഷന്റെ അപ്പോളത്തെ വ്യക്തിഗത സ്കോര്‍. എന്നാല്‍ അതിന് ശേഷം 5 റണ്‍സ് കൂടി മാത്രം നേടിയ കിഷനെ കൃഷ്ണപ്പ ഗൗതം മടക്കി അയയ്ക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 62 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. പിന്നീട് കൈറണ്‍ പൊള്ളാര്‍ഡ് ആണ് ക്രീസിലെത്തിയത്. രവി ബിഷ്ണോയി എറിഞ്ഞ 15ാം ഓവറില്‍ ഓരോ സിക്സ് വീതം പൊള്ളാര്‍ഡും രോഹിത്തും നേടിയപ്പോള്‍ പിറന്നത് 15 ഓവറായിരുന്നു. ഇതോടെ മുംബൈയുടെ സ്കോര്‍ 102 റണ്‍സായി മാറി.

അടുത്ത ഓവറില്‍ തന്റെ അര്‍ദ്ധ ശതകം രോഹിത് ശര്‍മ്മ നേടി. 40 പന്തുകളാണ് താരം തന്റെ അര്‍ദ്ധ ശതകത്തിനായി നേരിട്ടത്. അടുത്ത ഓവറില്‍ തന്റെ അര്‍ദ്ധ ശതകം രോഹിത് ശര്‍മ്മ നേടി. 40 പന്തുകളാണ് താരം തന്റെ അര്‍ദ്ധ ശതകത്തിനായി നേരിട്ടത്. ജെയിംസ് നീഷം എറിഞ്ഞ അടുത്ത ഓവറില്‍ നിന്ന് രോഹിത്തും പൊള്ളാര്‍ഡും ചേര്‍ന്ന് 22 റണ്‍സ് നേടിയപ്പോള്‍ 21 റണ്‍സും രോഹിത്തിന്റെ സംഭാവന ആയിരുന്നു.

അടുത്ത ഓവറില്‍ രോഹിത്ത് ശര്‍മ്മയെ മികച്ചൊരു ക്യാച്ചിലൂടെ മാക്സ്വെല്‍-ജെയിംസ് നീഷം കൂട്ടുകെട്ട് ഷമിയുടെ ഓവറില്‍ പുറത്താക്കുകയായിരുന്നു. 45 പന്തില്‍ നിന്ന് മൂന്ന് സിക്സും 8 ബൗണ്ടറിയും അടക്കം 70 റണ്‍സാണ് രോഹിത് നേടിയത്. നാലാം 41 റണ്‍സാണ് രോഹിത് – പൊള്ളാര്‍ഡ് കൂട്ടുകെട്ട് നേടിയത്.

Kieron Pollard
Kieron Pollard

ജെയിംസ് നീഷത്തിന്റെ അടുത്ത ഓവറിലും റണ്‍സ് ഒഴുകിയപ്പോള്‍ മുംബൈയുടെ സ്കോറിലേക്ക് 18 റണ്‍സ് കൂടി വന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് 17 റണ്‍സും നേടിയത്. ഷമിയെറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സാണ് ഹാര്‍ദ്ദിക് – പൊള്ളാര്‍ഡ് കൂട്ടുകെട്ട് നേടിയത്.

അവസാന ഓവര്‍ എറിയുവാന്‍ കൃഷ്ണപ്പ ഗൗതമിനെ കെഎല്‍ രാഹുല്‍ ഏല്പിച്ചപ്പോള്‍ ഹാര്‍ദ്ദിക് ഒരു സിക്സും പൊള്ളാര്‍ഡ് മൂന്ന് സിക്സും നേടി ഓവറില്‍ നിന്ന് 25 റണ്‍സ് നേടി നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈയെ 191 റണ്‍സിലേക്ക് നയിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യയെ 11 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ കൈറണ്‍ പൊള്ളാര്‍ഡ് 20 പന്തില്‍ നിന്ന് 47 റണ്‍സും നേടി.