മുംബൈയെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച് ഹിറ്റ്മാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം കിരീടം. രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവില്‍ 18.4 ഓവറില്‍ നിന്നാണ് ‍ഡല്‍ഹി നല്‍കിയ വിജയ ലക്ഷ്യമായ 157 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നത്. നായകന്‍ രോഹിത് ശര്‍മ്മയുടെ മികവാര്‍ന്ന ബാറ്റിംഗ് ആണ് ടീമിന്റെ അഞ്ചാം കിരീടം ഉറപ്പാക്കിയത്.

ക്വിന്റണ്‍ ഡി കോക്ക് തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ മുംബൈ നാലോവറില്‍ 45 റണ്‍സിലേക്ക് കുതിയ്ക്കുകയായിരുന്നു. ബാറ്റിംഗില്‍ പരാജയപ്പെട്ട സ്റ്റോയിനിസ് തന്റെ സ്പെല്ലിലെ ആദ്യ പന്തില്‍ തന്നെ ഡി കോക്കിനെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ 12 പന്തില്‍ നിന്ന് 20 റണ്‍സാണ് ഡി കോക്ക് നേടിയത്.

വിക്കറ്റ് വീണുവെങ്കിലും സൂര്യകുമാര്‍ യാദവിനെ കാഴ്ചക്കാരനാക്കി രോഹിത് ശര്‍മ്മ മുംബൈ ഇന്നിംഗ്സിന് വേഗത നല്‍കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രോഹിത്തിന്റെ പിഴവില്‍ ഒരു റണ്‍ഔട്ട് അവസരം ഡല്‍ഹിയ്ക്ക് ലഭിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് തന്റെ വിക്കറ്റ് ത്യജിച്ച് തന്റെ ക്യാപ്റ്റന്റെ വിക്കറ്റ് സംരക്ഷിക്കുകയായിരുന്നു. കൃത്യം 45 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 19 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

Screenshot From 2020 11 10 22 21 19

സൂര്യകുമാര്‍ യാദവ് പുറത്തായ ശേഷം രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. 36 പന്തില്‍ നിന്നാണ് രോഹിത് തന്റെ ഈ നേട്ടം സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവ് പുറത്തായ ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷനും അതിവേഗം സ്കോറിംഗ് തുടര്‍ന്നപ്പോള്‍ മുംബൈ ലക്ഷ്യത്തിന്റെ വളരെ അടുത്തെത്തി.

അവസാന നാലോവറില്‍ 20 റണ്‍സ് വിജയത്തിന് വേണ്ടി നേടേണ്ട സാഹചര്യത്തില്‍ രോഹിത്തിനെ മുംബൈയ്ക്ക് നഷ്ടമായി. 47 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 51 പന്തില്‍ 68 റണ്‍സ് നേടിയാണ് മുംബൈ നായകന്‍ മടങ്ങിയത്. ആന്‍റിക് നോര്‍ക്കിയയുടെ ഓവറില്‍ സബ്സ്റ്റിറ്റ്യൂട്ട് ലളിത് യാദവ് മികച്ചൊരു ക്യാച്ചിലൂടെയാണ് രോഹിത്തിനെ പുറത്താക്കിയത്.

രോഹിത്തിന് പകരം ക്രീസിലെത്തിയ കൈറണ്‍ പൊള്ളാര്‍ഡ് നോര്‍ക്കിയയെ തുടരെ രണ്ട് ബൗണ്ടറികള്‍ക്ക് പായിച്ചപ്പോള്‍  ലക്ഷ്യം 3 ഓവറില്‍ 10 റണ്‍സായി മാറി. റബാഡയുടെ അടുത്ത പന്തില്‍ കൈറണ്‍ പൊള്ളാര്‍ഡ് പുറത്തായപ്പോള്‍ 4 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയാണ് താരം പുറത്തായത്.

സ്കോറുകള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഹാര്‍ദ്ദിക്കിനെ നഷ്ടമായെങ്കിലും 19 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ടീമിന്റെ വിജയം ഉറപ്പാക്കി. ക്രുണാല്‍ പാണ്ഡ്യയാണ് വിജയ റണ്‍സ് നേടിയത്.