ഐപിഎല്‍ അരങ്ങേറ്റം കുറിച്ച് ഹെറ്റ്മ്യറും ശിവം ഡുബേയും, റോയല്‍ ചലഞ്ചേഴ്സിന്റെ പ്രതീക്ഷകളായി ബിഗ് ഹിറ്റിംഗ് താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയില്‍ രണ്ട് താരങ്ങളാണ് ഇത്തവണ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ കളിയ്ക്കുന്ന ടീമില്‍ രണ്ട് പുതുമുഖ താരങ്ങളാണുള്ളത്. വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട രണ്ട് താരങ്ങളെയാണ് ഐപിഎല്‍ അരങ്ങേറ്റത്തിനുള്ള അവസരം ആര്‍സിബി നല്‍കിയിരിക്കുന്നത്.

വിന്‍ഡീസിനു വേണ്ടി അന്താരാഷ്ട്ര തലത്തിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍. ഒപ്പം ആഭ്യന്തര ക്രിക്കറ്റില്‍ വലിയ അടികള്‍ക്ക് പേര് കേട്ട ശിവം ഡുബേയും ആര്‍സിബി മധ്യനിരയ്ക്ക് കരുത്തേകും. ടീമിന്റെ സ്ഥിരം തലവേദനയായ മധ്യ നിരയുടെ പരാജയത്തിനു പരിഹാരമാവും ഈ താരങ്ങള്‍ എന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്.

ശിവം ഡുബേയ്ക്ക് ഫിനിഷറുടെ റോളാണ് നല്‍കുക എന്ന് നേരത്തെ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു.

Previous articleഐപിഎല്ലിൽ ആർഭാടം നിറഞ്ഞ ഓപ്പണിങ് സെറിമണി ഇല്ല, പകരം മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്
Next articleആദ്യ മത്സരത്തിലെ പിച്ച് സ്പിന്നിനു അനുകൂലമോ?, ഇരു ടീമുകളിലായി കളിക്കുന്നത് അഞ്ച് സ്പിന്നര്‍മാര്‍